തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഗൂഗിൾമാപ്പിലെ ബസ്സ് സ്റ്റോപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.
1എ (റെഡ്), 1സി (റെഡ്), 2എ(ബ്ലൂ), 2എ(ഗ്രീൻ), 3എ(മജന്ത), 4എ(യെല്ലോ), 5എ(വയലറ്റ്), 5സി(വയലറ്റ്), 6സി(ബ്രൗൺ), 7എ(ഗ്രീൻ), 8എ(എയർ റെയിൽ), 9എ(ഓറഞ്ച്) എന്നീ സർവീസുകളുടെയാണ് റിയൽ ടൈം ട്രയൽ റൺ അറിയാൻ സാധിക്കുക. ഈ വിവരങ്ങൾ ഗൂഗിൾ ട്രാൻസിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകുന്നതാണ്.
ലൈവ് എന്ന് കാണിക്കുകയാണെങ്കിൽ പ്രസ്തുത ബസിന്റെ തൽസമയ വിവരങ്ങൾ കൃത്യമായി അറിയുവാനും, ഷെഡ്യൂൾ എന്ന് മാത്രം കാണിക്കുകയാണെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാനും സാധിക്കും. പ
രീക്ഷണാടിസ്ഥാനത്തിലാണ് സിറ്റി ബസുകളിൽ റിയൽ ടൈം ട്രയൽ റൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ മുഴുവൻ സിറ്റി ബസുകളുടെ സമയക്രമവും അറിയാൻ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക