കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനും എട്ടിനുമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഡിസംബര്‍ ഏഴിന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. അതിനാല്‍ ഈ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ഏഴാം തീയതിയാണ് അവധി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ എട്ടിന് എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക