കാളിദാസ് ജയറാം എത്തുന്ന പുതിയ ചിത്രമാണ് വിനില്‍ സ്കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘രജനി’. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ‘രജനി’ ഡിസംബർ 8ന് പ്രദര്‍ശനത്തിന് എത്തുക. ഇപ്പോഴിതാ രജനിയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
മികച്ച ക്രൈം ത്രില്ലറായിരിക്കും രജനിയെന്ന് ടീസര്‍ സൂചന നല്കുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. ആര് ആര് വിഷ്ണുവാണ് ഛായാഗ്രാഹണം. വിനില്‍ സ്കറിയ വര്‍ഗീസാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
പരസ്യകലയിലെ പ്രഗൽഭരായ നവരസ ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്. കാളിദാസിന്റെ രജനി നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിക്കുന്നത്.
കാളിദാസ് ജയറാമിന് പുറമെ രജനി സിനിമയില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക