താരകുടുംബമാണ് ജനപ്രിയ നായകൻ ജയറാമിന്റേത്. ഏറെ ആരാധകരാണ് ജയറാമിനും മക്കൾക്കും ഭാര്യയായ പാർവതിക്കും ഒക്കെ ഉള്ളത്. ഏകദേശം ഒരു മാസം മുൻപാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയച്ചടങ്ങുകൾ നടന്നത്.
മോഡലിങ് രംഗത്തുനിന്നുള്ള നീലഗിരി സ്വദേശിയായ താരിണി ആണ് കാളിദാസിന്റെ പ്രതിശ്രുത വധു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ താരിണി 2021ലെ മസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ കൂടിയാണ്.
ഇപ്പോഴിതാ താരകുടുംബത്തിൽ നിന്നും മറ്റൊരു വിവാഹ നിശ്ചയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഈയടുത്താണ് മാളവിക സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
എന്നാൽ അത് ആരാണെന്ന കാര്യങ്ങൾ ഒന്നും തന്നെ മാളവിക തന്റെ കുറിപ്പിൽ പങ്കുവെച്ചിട്ടില്ലായിരുന്നു. കാളിദാസന്റെയും താരിണിയുടെയും വിവാഹത്തിനുമുൻപ് മാളവികയുടെ വിവാഹം ഉണ്ടാകും എന്ന് പാർവതി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ച നടത്തിയ ചടങ്ങിലേക്ക് കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് വേദിയിലേക്ക് മാളവികയെ ആനയിച്ചത്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന വിനിൽസ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രജിനി’ എന്ന ചിത്രമാണ് കാളിദാസന്റേതായി തീയറ്ററുകളിൽ എത്താൻ ഇരിക്കുന്ന പുതിയ ചിത്രം. നമിത പ്രമോദ് ആണ് ചിത്രത്തിൽ താരത്തിന്റെ നായികയായി എത്തുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക