ജിയോ ഉപഭോക്താക്കൾക്കായി മികച്ച പ്ലാനുമായി കമ്പനി. അൺലിമിറ്റഡ് 5G ഡാറ്റയും ദിനംപ്രതി 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളും പ്രദാനം ചെയ്യുന്ന ഒരു കിടിലൻ പ്ലാനാണ് ജിയോ ഉപഭോക്താക്കൾക്കായി നൽകുന്നത്. 909 രൂപയുടെ പ്ലാനാണിത്.
ദിവസവും 2GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് കിട്ടുക. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
ഇതിനുപുറമെ 909 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളായ സോണി ലൈവ്, സീ5, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക