ആരാധകർ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനമാണ് യാഷ്- ഗീതു മോഹൻദാസ് ചിത്രം. കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിന്റെ നിരവധി പതിപ്പുകളിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന നടനാണ് യാഷ്.
2022ലെ കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്തതിനുശേഷം ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രോൺ -അപ്സ് എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസ് ആണ്.
2025 ഏപ്രിൽ 10ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം കെവിഎം പ്രൊഡക്ഷൻ സും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. “ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനം ആണെന്നും കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടി ചേർന്ന് ഞാൻ യാഷിനെ കണ്ടെത്തി എന്നും ഞാൻ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാൾ ആണ് യാഷ്” എന്നും ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ഗീതു മോഹൻദാസ് പറഞ്ഞു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക