തിരുവനന്തപുരം: തിരുവനന്തപുരം കീഴാറ്റിങ്ങലില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഇന്ന് വൈകുന്നേരം നാലിനു വിളയില്‍ മൂലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
അഞ്ചു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക