ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറെ സഹായകമാണ്. ചർമ്മത്തിന് തിളക്കം നൽകുന്നതിന് ബീറ്റ്റൂട്ട് ഉപയോഗപ്രദമാണ്. ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടികൈകൾ നോക്കാം.
ബീറ്റ്റൂട്ട് നീരിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ചർമ്മത്തെ അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ബീറ്റ്റൂട്ട് നീര് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട് സ്പൂൺ ബീറ്റ്റൂട്ട് നീര്, തൈര് എന്നിവ കലർത്തി പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റെങ്കിലും വച്ച് ഉണങ്ങിയതിനു ശേഷം ഇത് കഴുകിക്കളയാം.
ബീറ്റ്റൂട്ട് ജ്യൂസ് പാൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
ഒരു ടീസ്പൂൺ പാൽ, അര സ്പൂൺ ബദാം ഓയിൽ, രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക