ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് കൂണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ദിവസേന കൂണ് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനും കൂണ് നല്ലതാണ്. കൂണുകളില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോളിസാക്കറൈഡുകളാണ്.
കൂണുകളില്‍ പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. കൂടാതെ എര്‍ഗോതയോനിന്‍ എന്ന ആന്റിഓക്സിഡന്റും അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇവ രണ്ടും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ കൂണുകളില്‍ കലോറിയും കൊഴുപ്പും വളരെ കുറവാണ്. എന്നാല്‍ ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡിയുടെ ചുരുക്കം ചില സസ്യജന്യ സ്രോതസ്സുകളില്‍ ഒന്നാണ് കൂണുകള്‍. ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂണുകള്‍ സഹായിക്കും. ഇത് അല്‍ഷിമേഴ്സ് രോഗമുള്ള ആളുകളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂണുകളില്‍ കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന പോളിസാക്കറൈഡുകള്‍ അടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കും.
ദഹനശേഷി വര്‍ധിപ്പിക്കാനും കൂണുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രൊബയോട്ടിക്ക്സ് ആണ് ഇതിന് സഹായിക്കുന്നത്. ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും കൂണുകള്‍ കഴിക്കുന്നത് സഹായിച്ചേക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള നിയാസിന് ആണ് ഇതിന് കാരണം. കൂണുകളില്‍ കായിക പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കോര്‍ഡിസെപ്സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കായിക പ്രകടനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക