ചുണ്ടുകളുടെ കറുപ്പ് നിറം ഏവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. ചുണ്ടിന്റെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം പരിപാലന കുറവും തെറ്റായ ഭക്ഷണക്രമവുമാണ്. ചുണ്ടുകൾക്ക് നിറം വരാൻ ഇതാ ചില ടിപ്സുകൾ
ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള ഒരു സ്വാഭാവിക പരിഹാരമാർഗമാണ് തേൻ. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് നിറം ലഭിക്കാൻ സഹായിക്കും.
തക്കാളി അരച്ച് പേസ്റ്റാക്കി ചുണ്ടുകളിൽ പുരട്ടുന്നത് നല്ലതാണ്.
ദിവസവും തെെര് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും വരൾച്ച അകറ്റാനും സഹായിക്കും.
രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക