വാഴയുടെ വാഴക്കൂമ്പും വാഴക്കായും പഴവും പിണ്ടിയും എന്തിനേറെ വാഴയില വരെ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് പച്ചക്കായ. ഇവ ധാരാളമായി കഴിക്കുന്നത് പ്രമേഹരോഗികളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് കഴിക്കുന്നതിലൂടെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലാണിത്.
പച്ചക്കായയ്ക്ക് മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനം ഇതിലുള്ള പൊട്ടാസ്യം സുഗമമാക്കുന്നു. കൂടാതെ, രക്തത്തിലെ കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കും. നാരുകളുടെ കലവറയായതിനാൽ ആരോഗ്യകരമായ ദഹനം സാദ്ധ്യമാക്കും. ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ പച്ചക്കായ കഴിച്ചോളൂ.
എന്നാൽ പച്ചക്കായ കഴിക്കുമ്പോൾ തൊലി ഉപേക്ഷിക്കുന്നവരാണ് അധികവും. എന്നാൽ തൊലി ഇനി മുതൽ കളയണ്ട.
മെഴുക്കു പുരട്ടി, തോരൻ, അവിയൽ, ബജ്ജി, കായ വറുത്തത്, എന്ന് തുടങ്ങി കായയുടെ തൊലി കൊണ്ട് തോരൻ വരെ ഉണ്ടാക്കാവുന്നതാണ്. കറി വെക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പച്ചക്കായയുടെ തൊലി ഉപകരാപ്രദമാണ്.
മുഖത്തിന് നിറം ലഭിക്കാനായി കഴിയുന്നതെന്തും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. പച്ചക്കായയുടെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നിറം വെക്കാൻ സഹായിക്കും. മുറിവിന്റെ പാടുകളും മറ്റും മാറാനും പച്ചക്കായ തൊലി സഹായിക്കും. തൊലിക്കൊപ്പം ആപ്പിൾ സിഡർ വിനേഗറും മിക്സ് ചെയ്ത് തേച്ചാൽ ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കണ്ടെത്താം.
മഞ്ഞപ്പല്ലിൽ നിന്ന് രക്ഷതേടാനും പച്ചക്കായ സഹായിക്കും. രാവിലെ പച്ചക്കായയുടെ തൊലി ഉപയോഗിച്ച് പല്ല് തേച്ചാൽ മതി. അരിമ്പാറ കളയാനും പച്ചക്കായയുടെ തൊലി സഹായിക്കും. അരിമ്പാറ ഉള്ള സ്ഥലത്ത് പച്ചക്കായയുടെ തൊലി ചെറുതായി സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ച് വെക്കുക. അര മണിക്കൂറിന് ശേഷം എടുത്തുമാറ്റുക. ക്രമേണ അരിമ്പാറയും തൊലിക്കൊപ്പം പോകും.
ദിവസവും പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമായതിനാൽ വൃക്കയുടെ മികച്ച പ്രവർത്തനം ഉറപ്പുനൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകളുടെ കലവറ ആയതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. നിരവധി ഗുണങ്ങളുള്ള പച്ചക്കായ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനേറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക