പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ പൊലീസ് ചുമതലകളിൽ മാറ്റം. കൊച്ചി ഡിസിപി സുദർശനൻ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ സ്പെഷ്യൽ ഓഫീസറായും സന്തോഷ് കെ.വിയെ നിലക്കൽ സ്പെഷ്യൽ ഓഫീസർ ആയും നിയമിച്ചു.
ശബരിമലയിൽ മുൻ പരിചയമുള്ള എസ്പിമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാറ്റംകൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളിയതിന് പിന്നാലെയാണ് നടപടി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നത് കാരണം പലരും പന്തളത്ത് പാതി വഴിയിൽ തീർഥാടനം ഉപേക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക