വരും വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കണമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അടുത്തവർഷം മുതൽ മലയാളം മീഡിയത്തെ ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.
നിലവിൽ 9 ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പഴയ സിലബസിൽ പരീക്ഷ എഴുതാമെന്നും വിദ്യാഭ്യാസം ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നത് എന്നും ആണ് അധികൃതർ നൽകുന്ന വിശദീകരണം.
സ്കൂളുകളിൽ നിലവിൽ രണ്ടു മുതൽ 8 വരെയുള്ള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. മലയാളം മീഡിയം ഇല്ലാതാകുന്നതോടെ കേരള സിലബസിലുള്ള അറബി പഠനവും ഇല്ലാതാകും. ആവശ്യമുള്ളവർക്ക് ഐച്ഛിക വിഷയമായി മലയാളം പഠിക്കാവുന്നതാണ്.
മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക, വിദ്യാഭ്യാസ നിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ലക്ഷദ്വീപിലെ സ്കൂളുകൾ മലയാളം മീഡിയത്തിൽ നിന്നും പൂർണ്ണമായും സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക