തിളക്കമാര്‍ന്ന ചര്‍മ്മം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇതിനായി ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലിയും നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലും ഇതിനായി മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണക്രമം ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കും. അവാക്കാഡോയില്‍ ആന്റി-ഏജിംഗ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പഴത്തില്‍ വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ കാരറ്റ് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
തൈരില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ കൂടുതല്‍ ദൃഢമുള്ളതാക്കുന്നു. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തിന് ആവശ്യമായ ഇലാസ്തികത നല്കുന്നു. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ആരോഗ്യകരവും മികച്ചതുമായി നിലനിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക