ക്രിസ്മസ് നോമ്പും മണ്ഡലകാലവും ഒരുമിച്ച് എത്തിയതോടെ കുത്തനെ കൂപ്പുകുത്തി ഇറച്ചിക്കോഴി വില. മൊത്ത വ്യാപാര കേന്ദ്രത്തിൽ കിലോക്ക് 70 രൂപയാണ് ഇറച്ചിക്കോഴിയുടെ വില. 86 മുതൽ 90 രൂപ വരെ വിലയിൽ ഉപഭോക്താക്കൾക്ക് ഇറച്ചിക്കോഴി ലഭ്യമാകും.
കല്യാണ സീസൺ അല്ലാത്തതും ഇറച്ചിക്കോഴിയുടെ വിലയിടിവിന് കാരണമായിട്ടുണ്ട്. കിലോയ്ക്ക് 122 രൂപയായിരുന്നിടത്തു നിന്നാണ് വില ഇത്രത്തോളം ഇടിഞ്ഞത്. ഏതാണ്ട് നവംബർ പകുതിയോടെയാണ് ഒക്ടോബറിൽ നൂറിനു മുകളിൽ ഉണ്ടായിരുന്ന വില താഴ്ന്നു തുടങ്ങിയത്.
ഇനിയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് കുറഞ്ഞു തുടങ്ങിയതിനാൽ വില ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു. കർണാടകയിലെ വലിയ കോഴിഫാമുകൾ പൂട്ടിയതിനാൽ തമിഴ്നാട്ടിൽ നിന്നാണ് കാര്യമായി കേരളത്തിലേക്ക് കൂടി എത്തുന്നത്.
ആഭ്യന്തര ഫാമുകൾ തീറ്റയ്ക്കും കുഞ്ഞിനും വില കൂടിയതിനാൽ കോഴി വളർത്തലിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയെന്നും തമിഴ്നാട്ടിൽ ഉൽപാദനം കൂടിയതോടുകൂടി കോഴിവരവ് കൂടിയിട്ടുണ്ട് എന്നും ഇറച്ചിക്കോഴി വ്യാപാരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക