പാചകത്തിന് കടുകെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കടുകെണ്ണ ഉപയോഗിക്കുന്നത് സഹായിക്കും. ഇതില്‍ ഉയര്‍ന്ന അളവില്‍ മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കടുക് എണ്ണ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവയൊക്കെ കുറയ്ക്കാന്‍ ഇത് സഹായിക്കും.
ശരീരത്തിലെ നീരും വീക്കവും ഒക്കെ കുറയാനും കടുകെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന അല്ലി ഐസോതിയോസയാനേറ്റുകളാണ് ഇതിന് കാരണം. കടുക് എണ്ണയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
കടുക് എണ്ണ ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ഭക്ഷണത്തിന്റെ വിഘടനത്തിനും ആഗിരണത്തിനും സഹായിക്കും. കടുകെണ്ണയിലെ എഐടിസിക്ക് ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങള്‍ ഉണ്ട് അതിനാല്‍ തന്നെ ഇത് ഉപയോഗിക്കുന്നത് മുഖക്കുരു തടയാനും സഹായിക്കും. കടുകെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക