മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ശ്രേയസ് തൽപാദെയ്ക്ക് ഹൃദയാഘാതം. സിനിമ ഷൂട്ടിന് പിന്നാലെ വീട്ടിലെത്തിയ നടൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ആൻജിയോപ്ലാസ്റ്റി ചെയ്ത നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും രണ്ട് ദിവസത്തിനുള്ള ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അക്ഷയ് കുമാറിനൊപ്പം ‘വെൽക്കം ടു ദ ജംഗിൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു ശ്രേയസ്. ചെറിയ ആക്ഷൻ സീനുകളുൾപ്പടെ ചിത്രീകരിച്ച ശേഷമാണ് നടൻ വീട്ടിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക