വളരെയധികം ആദായകരമായ സംരംഭമാണ് മുയൽ വളർത്തൽ. നല്ല ശ്രദ്ധ കൊടുക്കുകയാണെങ്കിൽ മുയൽ വളർത്തൽ വളരെയധികം ആദായകരമാണ്. മുയൽ വളർത്തൽ എങ്ങനെ എന്ന് അറിയുന്നതിനായി കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ള കർഷകർക്ക് അവസരം ഒരുക്കുകയാണ് കണ്ണൂർ ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ 19 ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ കണ്ണൂർ, കാസർകോട് ,കോഴിക്കോട് ജില്ലകളിലെ താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ ഡിസംബർ 18ന് മുമ്പായി 04972-763473 എന്നാ ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക