കൊച്ചി: എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദികേശവന് എന്ന ആനയാണ് ഇടഞ്ഞത്.
ഇന്ന് രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്സവത്തിനായി ആനയെ ഒരുക്കി നിര്‍ത്തിയ ശേഷം ആനപ്പുറത്തേക്ക് ആളുകള്‍ കയറിയിരുന്നു. ഇതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് നിന്ന് താഴെ വീണവര്‍ ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക