മദ്യപാനം ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. പല പഠനങ്ങളും മദ്യത്തിന്റെ ചില ഗുണങ്ങളും ദോഷങ്ങളും കാണിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളും നിലനിൽക്കുന്നുണ്ട്.
മദ്യപാനം ആരോഗ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ വർഷം മദ്യത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മദ്യപാനം എത്രത്തോളം സുരക്ഷിതമാണെന്നും അതിന്റെ ഉപഭോഗം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അതിൽ വ്യക്തമായി പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരു തുള്ളി മദ്യം പോലും ശരീരത്തിന് സുരക്ഷിതമല്ല. കുറഞ്ഞ അളവിലുള്ള വീഞ്ഞോ മറ്റ് ലഹരിപാനീയങ്ങളോ പോലും ആരോഗ്യത്തിന് അപകടകരമാണ്.
നിരവധി വർഷത്തെ വിലയിരുത്തലിനൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ നിഗമനത്തിലെത്തിയത്.
ഒരു തുള്ളി മദ്യം പോലും കുടിക്കുന്നത് ക്യാൻസർ, കരൾ തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഇതുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക