ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് അയേണ്‍ അഥവാ ഇരുമ്പ്.ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ഹീമോഗ്ലോബിൻ കുറയുമ്പോഴാണ് ഈ അവസ്ഥ വരുന്നത്. ക്ഷീണം, തളര്‍ച്ച, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, വിളറിയ ചര്‍മ്മം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ.
ഇതിന് മികച്ച പരിഹാരമാണ് മത്തങ്ങാ വിത്തുകൾ. അയേണിന്റെ മികച്ച ഉറവിടമാണ് മത്തങ്ങാ വിത്തുകള്‍. അതിനാല്‍ പതിവായി മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
കൂടാതെ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, പൊട്ടാസ്യം, ഫൈബർ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സി, ഇ തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക