ഓറഞ്ച് ചർമ്മത്തിന് ഒരു വരമാണ്. നിരവധി ഗുണങ്ങൾ ആണ് ഓറഞ്ച് കൊണ്ട് ചർമ്മത്തിന് ലഭിക്കുന്നത്. ഓറഞ്ച് ചേർന്ന ഫേസ്പാക്കുകൾ നമുക്ക് ഏറെ ഗുണം നൽകും. അവ എന്തൊക്കെ എന്ന് നോക്കാം.
ഓറഞ്ച് തൊലിയുടെ കുറച്ച് കഷണങ്ങൾ ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഒരു ബൗളിൽ രണ്ട് ടീസ്പൂൺ ഓറഞ്ച് ജ്യൂസും അൽപം ചെറുപയർ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
അര കപ്പ് തൈരിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ ഫ്രഷ് ഓറഞ്ച് ജ്യൂസ് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക