കാണാന്‍ ഏറെ ഭംഗിയുള്ള ഒരു പച്ചക്കറിയാണ് പർപ്പിൾ കാബേജ്. പച്ചയേക്കാൾ ആരോഗ്യഗുണമുള്ളത് ആണ് പർപ്പിൾ കാബേജ്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പർപ്പിൾ കാബേജിന്റെ ഈ ഗുണങ്ങൾ അറിയാം…
ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്.
കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്.
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഈ വർണ പച്ചക്കറിയെ ഉൾപ്പെടുത്താവുന്നതാണ്. പച്ച കാബേജിനേക്കാൾ പത്തിരട്ടി വിറ്റാമിൻ എ പർപ്പിൾ കാബേജിലുണ്ട്. ഇതിന് പുറമേ വിറ്റാമിൻ എ,കെ,സി മാംഗനീസ്, വിറ്റാമിൻ ബി6 ഫോളേറ്റ്, തയാമിൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും പർപ്പിൾ കാബേജ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വേവിക്കുന്നതിനേക്കാൾ ഗുണം അല്ലാതെ കഴിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സലാഡുകളിൽ കണ്ണുമടച്ച് ഉപയോഗിക്കാവുന്നതാണ്. തോരനും മൊഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ പാകം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം ചേർക്കുന്നത് പോഷകഗുണങ്ങൾ കുറയാൻ കാരണമാകും.
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. അതിനാല്‍ ഇവ സാലഡുകള്‍ക്കൊപ്പം പച്ചയ്ക്കും കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്. വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന് നല്ലതാണ്.
അള്‍സര്‍ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.
പർപ്പിൾ കാബേജിൽ വിറ്റാമിന്‍ ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ മെറ്റബോളിസത്തിന് സഹായിക്കും. പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക