ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. അയ്യർ കണ്ട ദുബായ് എന്നാരംഭിക്കുന്ന ഗാനം മനു മഞ്ജിത്ത് എഴുതി, ആനന്ദ് മധുസൂദനൻ സംഗീതം പകർന്നിരിക്കുന്നു. മിഥുൻ ജയരാജ്, മിന്നലെ നസീർ, അശ്വിൻ വിജയ്, ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ തുടങ്ങിയവരാണ് ആലാപനം.
മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും അഭിനയിക്കുന്നു.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ അയ്യർ ഇൻ അറേബ്യയുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക