പത്തനംതിട്ട: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിക്കും. മണ്ഡലപൂജയ്ക്കായി 2,700 ഓളം പോലീസ് ഉണ്ടാകും. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ്.സുദര്ശനന് പറഞ്ഞു.
നിലവില്‍ പോലീസ്, ആര്‍ആര്‍എഫ്, ബോംബ് സ്ക്വാഡ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2,150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്. ഡിവൈഎസിമാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈഎസ്പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,105 എസ്ഐ, എഎസ്ഐമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക