കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ട് കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാം. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോഗിച്ച് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം. അവ എന്തൊക്കെ എന്ന് നോക്കാം
ബദാമിൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ബദാം ഓയിൽ കഴുത്തിൽ പുരട്ടുന്നത് കറുപ്പ് അകറ്റാൻ സഹായിക്കുന്നു.
കറ്റാർവാഴയുടെ ജെൽ 20 മിനിറ്റ് നേരം കഴുത്തിൽ തേച്ച് പിടിപ്പിച്ച് ശേഷം കഴുകി കളയുക.
കുറച്ച് നാരങ്ങാനീര് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയിൽ നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒരു കഷ്ണം പഞ്ഞിയെടുത്ത് ഈ മിശ്രിതത്തിൽ മുക്കി കഴുത്തിന് ചുറ്റും തേയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക