ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം. ഭീകരര്‍ പതിയിരുന്നാണ് ആക്രമണം നടത്തുന്നത്. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്ക് അക്രമിക്കപ്പെട്ടത്.
പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിനുനേരെ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക