തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ 292 പേര്‍ക്ക് കൂടു പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഗുരുതര സാഹചര്യമില്ലെന്നും മുന്‍ കരുതല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ. നിലവില്‍ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക