ജാതി സെൻസസിനെ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക് സംഘം . എന്നാൽ സെൻസസ് സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നും രാഷ്ട്രീയം പാടില്ലെന്നും ആർ എസ് എസ് വ്യക്തമാക്കി.
അതേസമയം ഡിസംബർ 19ന് ശ്രീധർ ഗാഡ്ഗെ സെൻസസിനെ എതിർക്കുകയും ജാതി സെൻസസ് ഒരു പ്രത്യേക ജാതിയുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നും അത് സാമൂഹികമായി അഭികാമ്യമല്ലെന്നും രാഷ്ട്രീയമായി ചിലർക്ക് പ്രയോജനപ്പെടുമെന്നും പറഞ്ഞിരുന്നു.
അതേസമയം ജാതി സെൻസസ് നടത്തുമ്പോൾ അത് വിള്ളലുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സംഘടന വ്യക്തമാക്കിയതായി ആർഎസ്എസ് പബ്ലിസിറ്റി ഹെഡ് സുനിൽ അംബേക്കർ പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ പറയുന്നു. കാലാകാലങ്ങളിൽ ഇത്തരം വിഭാഗങ്ങളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി വിവിധ സർക്കാരുകൾ പദ്ധതികളും പ്രത്യേക വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്, അത്തരം നടപടികളെ ആർഎസ്എസ് പൂർണമായി പിന്തുണയ്ക്കുന്നു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക