ഇന്ന് മിക്കവരും ഓഫീസുകളില്‍ പോകാനും യാത്രയ്ക്കും മറ്റുമായി അധികമായ ആശ്രയിക്കുന്ന വാഹനമാണ് സ്കൂട്ടറുകള്. ഉപയോഗം കൂടുമ്പോള്‍ സ്കൂട്ടറിന് തകരാര്‍ സംഭവിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിലൂടെ സ്കൂട്ടര്‍ ദീര്‍ഘകാലം പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാനാകും. സ്കൂട്ടറുകല് എന്നും പുതുമയോടെ നിലനിര്‍ത്താനുള്ള വഴികള്‍ പരിശോധിക്കാം.
കൃത്യമായ ഇടവേളകളില്‍ ഫ്ലൂയിഡുകള്‍ പരിശോധിക്കുക. വാഹനത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് എഞ്ചിന് ഒയില്‍, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ് എന്നിവ ആവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ഇവ പരിശോധിക്കുകയും ആവശ്യമായ അളവില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. യാത്രാ സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായത് ടയറില്‍ കൃത്യമായ അളവില്‍ എയര്‍ നിലനിര്‍ത്തുക എന്നതാണ്. ഇടവേളകളില്‍ ടയറിന്റെ എയര്‍ പരിശോധിക്കാം. ടയറില്‍ ആവശ്യമായ എയറില്ലെങ്കില് ഹാന്ഡിലിങ്ങിനേയും സുരക്ഷയേയും ഇന്ധന ക്ഷമതയേയും ബാധിക്കും.
നിങ്ങളുടെ സ്കൂട്ടറിന്റെ ബാറ്ററി പതിവായി പരിശോധിക്കുക. ബാറ്ററി ടെര്‍മിനലുകള്‍ വ്യത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ സുരക്ഷയ്ക്ക് ബ്രേക്ക് ഉറപ്പാക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ബ്രേക്ക് പാഡുകള്‍, ഡിസ്കുകള്‍, ഫ്ലൂയിഡ് ലെവല്‍ എന്നിവ പരിശോധിക്കുക. പതിവില്ലാത്ത ശബ്ദം, ബ്രേക്കിന്റെ കുറവ് എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ പരിഹാരം കണ്ടെത്തുക,
എഞ്ചിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് എയര്‍ ഫില്‍ട്ടര്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എയര്‍ ഫില്‍ട്ടര്‍ അടഞ്ഞാല്‍ ഇന്ധന ക്ഷമതയെ ബാധിക്കുകയും എഞ്ചിന്റെ പവര്‍ കുറയുകയും ചെയ്യും. അറ്റകുറ്റപ്പണികള്‍ വീട്ടില്‍തന്നെ ചെയ്യാമെങ്കിലും കമ്പനി സര്‍വീസിങ് അല്ലെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക