മുംബൈ: മികച്ച റിട്ടേണ്‍ നല്കുന്ന എസ്ബിഐയുടെ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം വീണ്ടും നീട്ടിയതായി അറിയിച്ചു. എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമില്‍ അംഗമാകാനുള്ള തീയതിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. പുതിയ തീയതി പ്രകാരം പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2024 മാര്‍ച്ച് 31 വരെയാണ്.
നിക്ഷേപകര്‍ക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പൊതുജനങ്ങള്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും പലിശ ഈ നിക്ഷേപത്തിലൂടെ ലഭ്യമാകും. ഈ വര്‍ഷം ഡിസംബര്‍ വരെയായിരുന്നു പദ്ധതിയില്‍ നിക്ഷേപം നടത്താനുള്ള പരിധിയായി ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ട് കോടി രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാനാവുക. എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിനായുള്ള പലിശയുടെ ലഭ്യത പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക എന്നീ ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ നിക്ഷേപകന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക