കൈമുട്ടില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ ഇരുണ്ട നിറം ഉണ്ടാകാം. ഇവ പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ.
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയോ നാരങ്ങാ നീരോ ചേര്‍ത്ത് മിശ്രിതമാക്കി കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്മീല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം.
ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.
കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുന്നതും ഫലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക