കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ സർവീസ് അയോധ്യയിൽ നിന്നും ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നോൺ എസി ട്രെയിൻ ആയി സർവീസ് ആരംഭിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിന് ട്രെയിനിന് സാധാരണ ട്രെയിനിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കാണ് ഉള്ളത്.
അയോധ്യ- ധർഭംഗ റൂട്ടിൽ ആദ്യ ട്രെയിൻ സർവീസ് നടത്തുമ്പോൾ മാൾഡ -മംഗളുരു റൂട്ടിൽ രണ്ടാമത്തെ ട്രെയിൻ സർവീസ് നടത്തും. 130 കിലോമീറ്റർ സ്പീഡിൽ രാജധാനി, ശതാബ്ദി ട്രെയിനുകൾക്ക് സമാനമായിട്ടായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
എൽ എച്ച് ബി മോഡൽ ബോഗികളുമായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആധുനിക ഗതാഗതസൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമൃത് ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചിരിക്കുന്നത്.
സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോബികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവ സജ്ജീകരിച്ചിരിക്കുന്ന ട്രെയിനിൽ സാധാരണ ട്രെയിനിൽ നിന്നും വിഭിന്നമായി എസി കോച്ചുകൾക്ക് പകരം 22 ബോഗികളുള്ള സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക