ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
നിരവധി ഇടങ്ങളിൽ തടഞ്ഞു വെച്ചിട്ടുള്ള ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഞായറാഴ്ച മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് സന്നിധാനത്ത് എത്തിയത്.
നാളെയാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്നത്. അതിനാൽ തന്നെ ഉയർന്ന ഭക്തജന തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ഡലകാലത്തെ ഏറ്റവും ഉയർന്ന കണക്കാണ് പതിനെട്ടാം പടി കയറിയവരുടെ എണ്ണത്തിൽ ഞായറാഴ്ച രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക