ശീനഗര്‍: ജമ്മു കശ്മീരിലെ ലഡാക്കിലെ ലേയില്‍ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 4.33 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണെന്നും 34.73 അക്ഷാംശങ്ങളിലും 77.07 രേഖാംശങ്ങളിലുമാണ് ഭൂചലനം ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിഷ്ത്വാര്‍ ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 1.10 ഓടെ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് കിഷ്ത്വാര്‍ ഭൂചലനം ഉണ്ടായതെന്ന് എന്‍സിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക