സിനിമാ നടനും സംവിധായകനുമായ മേജർ രവിയെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി മേജർ രവിയെ നാമനിർദ്ദേശം ചെയ്തത്.
ദേശീയ കൗൺസിലിലേക്ക് കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥനെയും കെ സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ വച്ചാണ് ഇരുവരും ബിജെപിയിൽ ചേർന്നത്.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് സി രഘുനാഥ്. ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ധ ഇരുവർക്കും പാർട്ടി അംഗത്വം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക