ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്കുന്ന പാനീയമാണ് ലൈം ജ്യൂസ്. ചെറുനാരങ്ങാവെള്ളം നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും. ഒരാഴ്ച നാരങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്ക് ഇത് ഒരു പരിഹാരമാണ്. ദിവസവും ഇളംചൂടുള്ള നാരങ്ങാവെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് മലബന്ധം ഇല്ലാതാക്കും.
നാരങ്ങായിലെ സിട്രിക് ആസിഡ് തടി കുറയ്ക്കാൻ സഹായിക്കും
ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും ഇതുവഴി അകറ്റാം. ഇതു ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതും സഹായകമാണ്.
എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി കൂടിയാണതിത്. നാരങ്ങാനീരിലെ വൈറ്റമിന്‍ സി ഇതിനു സഹായിക്കുന്നു. വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
രക്തം ശുദ്ധീകരിക്കാൻ ഏറെ നല്ലതാണ് ചെറുനാരങ്ങാവെള്ളം.പൊട്ടാസ്യം ബിപി നിയന്ത്രണത്തിനും സഹായിക്കും. കൊളസ്ട്രോള്‍ നീക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തിനു സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക