ജൊഹാന്നസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകനും നാടകകൃത്തും നിര്‍മാതാവുമായ എംബോങ്കെനി എന്‍ഗെമ (68) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച കിഴക്കന്‍ മുനമ്പിലെ ലുസികിസികിയില് ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തുമടങ്ങവേയാണ് അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
1988-ല്‍ നിര്‍മിച്ച ‘സരാഫിന’ എന്ന നാടകത്തിലൂടെയാണ് എന്‍ഗെമ ശ്രദ്ധിക്കപ്പെടുന്നത്. 1992-ല്‍ വൂപി ഗോള്‍ഡ്ബര്‍ഗ് അഭിനയിച്ച ഇതിന്റെ ചലച്ചിത്രാവിഷ്കാരം ടോണി, എമ്മി പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശം നേടുകയുംചെയ്തു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ മരണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക