ലിംഗം രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസമാണ് ഉദ്ധാരണം. ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍ നിര്‍മിതമായ ഉദ്ധാരണകലകള്‍ വികസിക്കുന്നു.
പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ഉദ്ധാരണം. മത്തിഷ്ക്കത്തിലെ ലൈംഗിക ഉത്തേജനമാണ് ഇതിന്റെ കാരണം. പലരിലും അതോടൊപ്പം ചെറിയ തോതില്‍ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട്. ഇത് ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കന്റായും, യോനിയിലെ പിഎച്ച് ക്രമീകരിച്ചു ബീജങ്ങളുടെ നിലനില്‍പ്പിനും സഹായിക്കുന്നു.
Also Read : സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് വളരെ നല്ലതാണെന്ന് റിപ്പോര്‍ട്ട്
ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സ്രവത്തില്‍ ബീജങ്ങളും ഉണ്ടാകാറുണ്ട്. അതിനാല്‍ ഗര്‍ഭധാരണത്തിനും കാരണമാകുന്നു. ഇതിനു പുറമേ, മൂത്രസഞ്ചി നിറയുമ്പോഴും ഉദ്ധാരണം സംഭവിക്കാറുണ്ട്.
ചില പുരുഷന്മാരില്, ഏതു സമയത്തും, സ്വമേധയാ ഉദ്ധാരണം നടക്കുമ്പോള്‍, ചിലരില്‍ ഇത് ഉറങ്ങുന്ന സമയത്തും അതിരാവിലെയും സംഭവിക്കുന്നു.
ലിംഗോദ്ധാരണം മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള പുരുഷനില്‍ നടക്കുന്ന സ്വാഭാവികമായ ഒരു പ്രവര്‍ത്തനം മാത്രമാണ്. മത്തിഷ്ക്കവും, നാഡീ ഞരമ്പുകളും, ഹോര്‍മോണുകളും, ഹൃദയവും ഇതില്‍ കൃത്യമായ പങ്കു വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക