പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോർഡ് നേട്ടവുമായി ക്രിസ്തുമസ് പുതുവത്സര മദ്യ വില്പന. സംസ്ഥാനത്താകമാനം ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്. 94.5 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞവർഷം 516.26 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.
തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിലാണ് പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത്. ക്രിസ്തുമസിനും സംസ്ഥാനത്ത് റെക്കോർഡ് മദ്യ വില്പനയാണ് നടന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് മൂന്നുദിവസം സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
70.73 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത്. ഈ വർഷം ഡിസംബർ 22, 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തിയപ്പോൾ കഴിഞ്ഞവർഷം ഇത് 75.41കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ക്രിസ്തുമസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്പനയും നടന്നു.
63,85,290 രൂപയുടെ മദ്യ വില്പനയുമായി ചാലക്കുടി ഔട്ട്ലെറ്റ് ആണ് ഇത്തവണ മദ്യ വില്പനയിൽ ഒന്നാം സ്ഥാനത്ത്. 62,87,120 രൂപയുടെ മദ്യ വില്പനയുമായി ചങ്ങനാശ്ശേരി ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 62,31,140 രൂപയുടെ മദ്യ വില്പനയുമായി ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തും 60,08,130 രൂപയുടെ മദ്യ വില്പനയുമായി പവർഹൗസ് ഔട്ട്ലെറ്റ് നാലാം സ്ഥാനത്തും 51,99,570 രൂപയുടെ മദ്യ വില്പനയുമായി നോർത്ത് പറവൂർ ഔട്ട്ലെറ്റ് അഞ്ചാം സ്ഥാനത്തും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക