സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശി മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
ലോകേഷിന്റെ സംവിധാനത്തിൽ അടുത്തിടെ തിയേറ്ററിലെത്തിയ ലിയോ എന്ന ചിത്രം അക്രമ ലഹരി മരുന്ന് രംഗങ്ങൾ കുത്തിനിറച്ചത് വഴി സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നു എന്നും ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ മധുര സ്വദേശിയായ രാജ മുരുകൻ എന്ന വ്യക്തി ഹർജി സമർപ്പിച്ചിരിക്കുന്നത്.
മധുര ബഞ്ച് ഹർജി പരിഗണിച്ച സമയത്ത് ലോകേഷ് കനകരാജിന്റെ അഭിഭാഷകർ ഹാജരാവാതിരുന്നതിനെ തുടർന്ന് ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക