കൊച്ചി: പോയവർഷം കൊച്ചിക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണിയെന്ന് ഇന്ത്യ സ്വിഗി റിപ്പോർട്ട്. തൊട്ടു പിന്നാലെ പൊറോട്ട, ചിക്കൻ ഫ്രൈഡ് റൈസ്, മസാലദോശ, ബീഫ് റോസ്റ്റ് എന്നിവയുണ്ട്. ജനുവരി ഒന്നുമുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
കൊച്ചിയിലെ ഒരൊറ്റ ഉപയോക്താവിൽ നിന്ന് 1471 ഓർഡറുകളാണ് (പ്രതിദിനം ശരാശരി 4വീതം) സ്വിഗിക്കു ലഭിച്ചത്. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 19,845. രൂപയുടേതാണ്. ഡൈനിംഗ് ഔട്ട് ഒരുക്കുന്നതിലും കൊച്ചി നിവാസികൾ മികച്ച പ്രതികരണമുണ്ടായി. ഡൈൻ ഔട്ടിനായി ഒരു ഉപയോക്താവ് 40,693 രൂപയുടെ ഓർഡറാണ് ഒറ്റത്തവണയായി മാത്രം സ്വിഗിക്കു നൽകിയത്.
വിവിധങ്ങളായ രുചികളോടുള്ള കൊച്ചിയുടെ ഇഷ്ടം സ്വിഗിയിലെ ഓർഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണൽ ബിസിനസ് ഹെഡ് വി.പി. സിദ്ധാർത്ഥ് ഭക്കൂ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക