കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് ടെസ്ലയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന. നാലാം പാദത്തിലാണ് റെക്കോര്‍ഡ് വില്‍പ്പന സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിപണിയുടെ എസ്റ്റിമേറ്റുകളെ മറികടന്ന് 2023 ലെ ലക്ഷ്യത്തില്‍ കമ്പനി എത്തി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ടെസ്ല 494,989 ഇവികള്‍ വിതരണം ചെയ്തു.
അതേസമയം, മുന്‍നിര ഇലക്ടോണിക് വാഹന നിര്‍മ്മാതാവെന്ന സ്ഥാനം ചൈനയുടെ ബിവൈഡി നിലനിര്‍ത്തി. കമ്പനിയുടെ വിതരണം കൂടുതലും ചൈനയിലായിരുന്നു. കാര്‍ വാങ്ങുന്നവര്‍ ഉയര്‍ന്ന പലിശ നിരക്കുള്ള സമ്പദ്വ്യവസ്ഥയില് വിലകുറഞ്ഞ മോഡലുകള്‍ക്കായി തിരയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകദേശം 1.4 ദശലക്ഷം പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇവികള്‍ ഉള്‍പ്പെടെ മൊത്തം 3.02 ദശലക്ഷം വാഹനങ്ങളാണ് ചൈനീസ് സ്ഥാപനം വിതരണം ചെയ്തത്. ബിവൈഡി ചൈനീസ് മാര്‍ക്കറ്റിനുവേണ്ടി വിലകുറച്ചു വിതരണംചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയില്‍ ടെസ്ല പരിശോധന നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക