മുടി വളർച്ചയ്ക്കായി ഏതു മാർഗവും സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനായി അടുക്കളയിലുള്ള ഒരു മികച്ച ചേരുവ ആണ് തൈര്. മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് കൊണ്ടുള്ള ചില വഴികൾ ഇതാ.
പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.
തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി നന്നായി കഴുകി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ചെറു ചൂടുവെള്ളത്തിൽ മുടി കഴുകി വൃത്തിയാക്കുക.
ഒരു ടീസ്പൂൺ തെെരിൽ ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക