അതിരാവിലെ ഒരു ചായ കുടിച്ചില്ലെങ്കിൽ പിന്നെ ഉന്മേഷക്കുറവും തലവേദനയും അനുഭവപ്പെടുന്നവരാകും മിക്കവാറും എല്ലാവരും. എന്നാൽ സാധാരണ ഒരു ചായ കുടിക്കുന്നതിലുപരി കറുവപ്പട്ടയിട്ട് ഒരു ചായകുടിച്ചാലോ?
ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന കറുവപ്പട്ട രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി- ഇൻഫ്ളമേറ്ററി ഘടങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.
ഇതിനുപുറമെ സന്ധിവാതം പോലുള്ള രോഗങ്ങളുള്ളവർ കറുവപ്പട്ടയിട്ട ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കമേകാനും കറുപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.
ദഹനപ്രശ്നങ്ങൾ, വിശപ്പില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കറുവപ്പട്ടയിട്ട ചായയോ കാപ്പിയോ ശീലമാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക