ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. ഇതിൽ ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതാണ് ബ്ലഡ് ഓറഞ്ച്.
ശരീരഭാരം കുറയ്ക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു വരെ ബ്ലഡ് ഓറഞ്ച് നല്ലതാണു. സാധാരണ ഓറഞ്ചിൽ നിന്ന് വ്യത്യസ്തമായി ചുവപ്പ് നിറത്തിലാണ് ബ്ലഡ് ഓറഞ്ച് കാണപ്പെടുന്നത്.
വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, കോപ്പർ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ബ്ലഡ് ഓറഞ്ച്. ഈ ഘടകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ രോഗപ്രതിരോധ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും മികച്ചതാക്കുകയും ചെയ്യുന്നു.
ബ്ലഡ് ഓറഞ്ച് ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്തുന്നതിന് സഹായിക്കുന്നു. ബ്ലഡ് ഓറഞ്ചിലെ നാരുകളുടെ അംശം മലബന്ധം തടയുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക