ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അസാധ്യമായ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാലും ഗുണങ്ങൾ നിരവധിയാണ്..
വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഓക്സിഡേറ്റീവ് സ്ട്രെസ് അകറ്റാൻ ശരീരത്തെ സഹായിക്കുന്നു.
വെറുംവയറ്റിൽ നെല്ലിക ജ്യൂസ് കുടിക്കുമ്പോൾ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുന്നു. കൂടാതെ പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യാൻ ശരീരത്തെ പാകപ്പെടുത്തും.
ശരീരത്തെ ശുദ്ധീകരിക്കാൻ നെല്ലിക്ക ജ്യൂസിന് കഴിയും. വെറുംവയറ്റിൽ ജ്യൂസ് കുടിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു.
പതിവായി ജ്യൂസ് കുടിച്ചാൽ സ്ഥിരം ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറുവേദന, ദഹനക്കേട് എന്നിവയെ ഇല്ലാതാക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക