കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. ഒരു മാസംകൊണ്ട് കിലോയ്ക്ക് 50 രൂപയാണ് ഉയർന്നത്. ഇതോടെ കൊച്ചിയിൽ വെളുത്തുള്ളിക്ക് കിലോയ്ക്ക് 340 രൂപയായി.
ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. കാലംതെറ്റിയ മഴയും കൃഷിനാശവും വരൾച്ചയുമെല്ലാം കൃഷിയെ ബാധിച്ചിട്ടുണ്ട്.
ഇതോടെ കേരളത്തിലേക്കുള്ള വരവും കുറഞ്ഞു. പ്രധാന വിപണികളിലെല്ലാം വെളുത്തുള്ളിക്ഷാമം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക