ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി ഭൂമി കണ്ടെത്തിയതായി റിപ്പോർട്ട്. തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി ആണ് പുറത്തു വരുന്ന വിവരം.
ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര ആണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ ഭാവിയില്‍ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകള്‍ മുൻനിര്‍ത്തിയാണ് പുതിയ വിമാനത്താവളം വരുന്നത്.
തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിര്‍ദേശം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക