കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മഹോല്‍ (40) പൂനെയില്‍ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെയാണ് മഹോലിനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം പ്രതികളെന്നു സംശയിക്കുന്ന എട്ടുപേരെ പൂനെ-സതാര റോഡില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് മൂന്നുതോക്കും വെടിയുണ്ടകളും കണ്ടെടുത്തു. നാലോളം പേരാണ് മഹോലിനുനേരെ വെടിയുതിര്‍ത്തത്.
കൊത്രുട് മേഖലയിലെ സുതാര്ദാരയില്വെച്ച് വെള്ളിയാഴ്ച പകല്‍ 1.30-ഓടെയാണ് ആക്രമണം നടന്നത്. വെടിയുണ്ട മഹോലിന്റെ നെഞ്ചിലും രണ്ടെണ്ണം വലത് തോളിലുമാണ് തുളഞ്ഞുകയറിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക